നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ച നാല് പേരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തത്.
കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു (38), ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് (38),ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്, എന്നിവരാണ് അപകടത്തില്‍ മരിച്ചത്. നൂറിലധികം പേര്‍ക്ക് സംഭവത്തില്‍ പൊള്ളലേറ്റിരുന്നു.30 ഓളം പേര്‍ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.