
നീലേശ്വരം : മാലിന്യ മുക്തം നവകേരളം ക്യാമ്പെയിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭയെ നഗരസഭ ചെയർപേഴ്സൺ ടി വി. ശാന്ത സംമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് വിവിധ നേട്ടങ്ങൾ വിലയിരുത്തിയാണ് നഗരസഭ പ്രഖ്യാപനം നടത്തിയത്. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി ലതയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മികച്ച വാർഡായി 3 -വാർഡ് കിഴക്കൻ കൊഴുവലിനെ തെരഞ്ഞെടുത്തു. വാർഡിനുള്ള ഉപഹാരം കൗൺസിലർ ടിവി ഷീബ ചെയർപേഴ്സണലിൽ നിന്നും ഏറ്റുവാങ്ങി