
നീലേശ്വരം : ചുഴലി ഭഗവതി ക്ഷേത്രത്തിൽ മെയ് 6 മുതൽ 9 വരെ നടക്കുന്ന പ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന്റെ ഫണ്ട് ശേഖരണം തുടങ്ങി. അജിത്കുമാർ ഗുരുവനത്തിൽ നിന്ന് ആദ്യ സംഭാവന ഏറ്റുവാങ്ങി ആഘോഷകമ്മിറ്റി ചെയർമാൻ വിനോദ കുമാർ അരമന ഉദ്ഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ ബി സദാശിവൻ അംബാപുരം, ജനറൽ കൺവീനർ രാജൻ ബേഡകം, ചന്ദ്രൻ നവോദയ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, പുരുഷോത്തമൻ പുളിക്കാൽ, കെ ഗോപാലൻ കൂട്ടക്കനി, മധു കൂടാനം, ഗംഗാധരൻ അള്ളങ്കോട്, ബാലകൃഷ്ണൻ പെരളം, അംബിക മേനിക്കോട്ട്, വീണ പ്രസാദ് എന്നിവർ സംസാരിച്ചു.