തൃക്കരിപ്പൂർ: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തുതല കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ മൈത്താണി ജിഎൽപി സ്കൂളിൽ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ലക്ഷ്മി അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഇ എം ആനന്ദവല്ലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. അനിൽകുമാർ,എം സുമേഷ്, വി വി സുനിത,ടി എസ് നജിബ്,എം വി സുജാത,തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ വി കാർത്യായനി, കെ വി രാധ, സീത ഗണേഷ് എന്നിവർ സംസാരിച്ചു. ബിഡിഒ ടി രാകേഷ് സ്വാഗതവും ബ്ലോക്ക് മെമ്പർ സി ചന്ദ്രമതി നന്ദിയും പറഞ്ഞു.കലാ മത്സരങ്ങൾ വിളംബരം ചെയ്ത് നടക്കാവിൽ നിന്നും വാദ്യമേളങ്ങളുടെ അകംമ്പടിയോടെ മൈത്താണി സ്കൂൾ പരിസരത്തേക്ക് വിളംബര ഘോഷയാത്രയും നടന്നു.ബ്ലോക്ക് പരിധിയിലെ ആറു ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി 200 ഓളം കലാപ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.