നീലേശ്വരം : നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് നീലേശ്വരം മാർക്കറ്റ് ജങ്ക്ഷനിൽ നിർമ്മിക്കുന്ന എംബാങ്ക് മെൻ്റ് ബ്രിഡ്ജ് പ്രവൃത്തി നിർത്തി വെച്ച് , എലിവേറ്റഡ് ബ്രിഡ്ജ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തുടർസമരത്തിലേക്ക് കടക്കുവാൻ നീലേശ്വരം നഗരസഭ യു ഡി എഫ് കമ്മിറ്റി യോഗം തീരുമാനിച്ചു.
യോഗത്തിൽ ചെയർമാൻ ഇ.എം കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. മടിയൻ ഉണ്ണികൃഷ്ണൻ, പി.രാമചന്ദ്രൻ, ടി വി ഉമേശൻ, ഇ ഷജീർ , റഫീക് കോട്ടപ്പുറം, സി വിദ്യാധരൻ , കെ.വി. ശശികുമാർ, സി. മുഹമ്മദ് കുഞ്ഞി, പി.കെ. എ. മജീദ്, പി.കെ. ലത എന്നിവർ സംസാരിച്ചു.കൺവീനർ എറുവാട്ട് മോഹനൻ സ്വാഗതം പറഞ്ഞു.