
എൻഡിഎ ലോകസഭ സ്ഥാനാർത്ഥി എം എൽ അശ്വിനിയുടെ കാഞ്ഞങ്ങാട് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു. ഹോസ്ദുർഗ് കെ ജി മരാർ മന്ദിരത്തിൽ വിപുലികരിച്ച ഓഫീസിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയർമാൻ കെ കെ നാരായണൻ നിർവഹിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് പ്രശാന്ത് സൗത്ത് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എൻ മധു ,മനുലാൽ മേലത്ത്, ഇ.കൃഷ്ണൻ, പി.പത്മനാഭൻ ,ബിജി ബാബു ,എച്ച് ആർ ശ്രീധരൻ, എൻ അശോക് കുമാർ ,അഡ്വ.രമേശ് യാദവ് ,അഡ്വ.അരവിന്ദാക്ഷൻ, ശാലിനി പ്രഭാകരൻ ,എച്ച് സുകന്യ,കെ.ശോഭന ,രവീന്ദ്രൻ മാവുങ്കാൽ , വൈശാഖ്മാവുങ്കാൽ ,ഗോപാലൻ കല്യാൺ റോഡ് ,ഗംഗാധരൻ ആനന്ദാശ്രമം, അജയകുമാർനെല്ലിക്കാട്, എം പ്രദീപൻ, എം വി മധു, എ.കെ.സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.,