ദേശീയ പ്രസിഡണ്ട് ശരത് പാവാറിന്റെയും സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോയുടെയും പിന്നിൽ അടിയുറച്ചു നിന്ന് പ്രവർത്തിക്കുമെന്ന് എൻ.സി.പിയുടെ കാസർകോട് ജില്ലാ ഘടകം പ്രഖ്യാപിച്ചു. സംഘപരിവാറും ബി.ജെ.പിയും പറയുന്നിടത്ത് ഒപ്പ് ചാർത്തിയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലപാട് ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണ്. ഇതുകൊണ്ടൊന്നും പാർട്ടി പ്രവർത്തകരുടെ സംഘടനാപരമായ ആവേശം ഇല്ലാതാക്കാൻ കഴിയില്ലെന്ന് ജില്ലാ ഭാരവാഹികളുടെ അടിയന്തര യോഗം പ്രസ്താവിച്ചു. ദേശീയ സംസ്ഥാന നേതൃത്വം എടുക്കുന്ന നിലപാടിൽ വിശ്വാസം അർപ്പിച്ച് കൂടുതൽ സജീവമാകാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് കരീം ചന്തേര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി. ബാലൻ, ജില്ലാ വൈസ് പ്രസിഡണ്ട് ടി ദേവദാസ്, ട്രഷറർ ബെന്നി നാഗമറ്റം, ജനറൽ സെക്രട്ടറിമാരായ ടി. നാരായണൻ, ഉദിനൂർ സുകുമാരൻ, എ. ടി വിജയൻ, ഒ. കെ ബാലകൃഷ്ണൻ, സുബൈർ പടുപ്പ് , സീനത്ത് സതീശൻ, സിദ്ദിഖ് കൈകമ്പ, ബ്ലോക്ക് പ്രസിഡണ്ട് മാരായ മഹമൂദ് കൈക്കമ്പ, മുത്തലിബ് തൃക്കരിപ്പൂര്, നാസർ പള്ളം, ഉബൈദുള്ള കടവത്ത്, രാഹുൽ നിലാങ്കര എന്നിവർ പ്രസംഗിച്ചു.