രാജപുരം: രാജപുരം പൈനിക്കര റിസർവ് വനത്തിൽ നിന്നും നാടൻ തോക്കുകളും ,മറ്റു ആയുധങ്ങളുമായി നായാട്ടു സംഘത്തെ ഫോറസ്റ്റ് അധികൃതർ പിടികൂടി. കള്ളാർ കൊട്ടോടി നീലങ്കയത്തെ നാരായണന്റെ മകൻ സി രാജേഷ്( 40 ),ബി രാജേഷ്( 36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് ഇവരോടൊപ്പം ഉണ്ടായിരുന്ന കൊട്ടോടി മാവിലവീട്ടിൽ ദിവാകരൻ എന്ന ദീപു 47 ഓടി രക്ഷപ്പെട്ടു. ഇവരിൽ നിന്നും രണ്ട് നാടൻ തോക്ക്, 4 കാട്രിഡ്ജ് ,ഒരു ഹെഡ് ലൈറ്റ്, ടോർച്ച് എന്നിവയും പിടിച്ചെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ കെ രാഹുൽ, ബി എഫ് ഒമാരായ വി പ്രകാശൻ, ഡി വിമൽരാജ്, വിനീത്, വിഷ്ണു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് നായാട്ട് സംഘത്തെ പിടികൂടിയത്. കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുലിന്റെ നിർദ്ദേശപ്രകാരമാണ് നായാട്ട് സംഘത്തെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു