The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്രത്തിൽ നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്രത്തിൽ ഒക്ടോബർ 3 മുതൽ 13 വരെ നടക്കുന്ന നവരാത്രി ആഘോഷ നടത്തിപ്പിനുള്ള വിപുലമായ കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രം അന്നപൂർണേശ്വരി ഹാളിൽ നടന്ന ആഘോഷകമ്മിറ്റി രൂപീകരണയോഗം മുൻ സ്കൂൾ കലാപ്രതിഭ ഡോ :ജി കെ ശ്രീഹരി ഉത്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ്‌ പി കെ വിജയൻ അധ്യക്ഷനായി.ചെയർമാൻ കെ. രാമകൃഷ്ണൻ, വർക്കിംഗ്‌ ചെയർമാൻ പി കെ വിജയൻ, ജനറൽ കൺവീനർ ഇ. അനിൽകുമാർ എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ഇ. അനിൽകുമാർ സ്വാഗതവും, എ. പദ്മനാഭൻ നായർ നന്ദിയും പറഞ്ഞു. എം. നാരായണൻ, കെ. രാജൻ, രജീഷ് കോറോത്ത്, ചന്ദ്രൻ നവോദയ, ദിനേഷ്. കെ, വിനോദ് കുമാർ അരമന, ഇ. സി. വിജയൻ, ശിവൻ, പുഷ്പ, പ്രിയ, പ്രവീൺ. പി. കെ, രാമചന്ദ്രൻ നായർ, ദാമോദരൻ. കെ. എം എന്നിവർ സംസാരിച്ചു.

Read Previous

പാലക്കാട്ട് വയൽ തോടിന് ട്രാക്ടർ വേ നിർമ്മിക്കണം

Read Next

കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്ത മൂന്ന് അമ്മമാർക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!