ഹോസ്ദുർഗ് ഗവ.ഹയർ സെക്കൻ്റി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെയും ഹോസ്ദുർഗ് ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിൽ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.ജൂനിയർ സീനിയർ കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുത്തു. ഔഷധസസ്യോദ്യാനം, ഗോശാല, ആർട്ട് ഗ്യാലറി എന്നിവ സന്ദർശിച്ചു. കുടുംബത്തോടും സമൂഹത്തോടുമുള്ള കടമകൾ മനസിലാക്കി മൂല്യബോധത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്നതിനുള്ള ക്ലാസ്സുകളിൽ കേഡറ്റുകൾ പങ്കെടുത്തു.ഹെഡ് മാസ്റ്റർ രാജേഷ് എം പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ പ്രദീപൻ കോതോളി,കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടി ടി വി സിന്ധു, ടി വഹീദത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.