രണ്ടുമാസം മുമ്പ് നാട്ടിലെത്തി വിവാഹ ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ യുവാവിനെ വീടിൻറെ രണ്ടാം നിലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. വലിയപറമ്പ് മാവില കടപ്പുറം ഒരിയരയിലെ കെ സി ഹൗസിൽ കെസി അബ്ദുൽ ഖാദറിന്റെ മകൻ പി മുഹമ്മദ് നവാസ് 27 യാണ് രണ്ടാം നിലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷി്കാനായില്ല. മാതാവ് സുബൈദ. സഹോദരങ്ങൾ: ഷറഫ, ഖൈറുനീസ.