കാസർഗോഡ്: മഹാരാഷ്ട്രയിൽ നടന്ന 9-ാ മത് ദേശീയ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരി കൂട്ടി കേരളത്തിലെ കുട്ടികൾ.
വിവിധ ജില്ലകളിൽ നിന്നായി 19 ഓളം കൂട്ടികൾ ആണ് മഹാരാഷ്ട്രയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. അണ്ടർ 10,12,14,അണ്ടർ 18. അണ്ടർ 19 വിഭാഗത്തിൽ ആണ് മൽസരങ്ങൾ നടന്നത്. 25 ഗോൾഡ് മെഡലും രണ്ട് സിൽ വറും ഒരു വെങ്കലവും നേടിയെടുത്താണ് കേരളം ഓവറോൾ ചാമ്പ്യൻ മാരായത്. യോങ്ങ് മുഡോ കത്ത. പുംസേ എന്നീ കായിക ഇനത്തിലാണ് കുട്ടികൾ മൽസരത്തിന് ഇറങ്ങിയത്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
മെഡൽ നേടിയ കായിക താരങ്ങൾ.
അവന്തിക എൻ ആർ വിഷ്ണു പ്രിയ കെ. ജെ.
അജയ് സി.
മുഹമ്മദ് സാഹിൽ റഹ്മാൻ
മുഹമ്മദ് റുഷൈക്
ജിഷ്മരാജൻ,
അയാൻ മുഹമ്മദ് റിയാസ്, അഭിജിത്ത് നായർ. അഭിഷേക് നായർ.അഫ്റാസ് ഇസ്മയിൽ കുരിക്കൾ
കൃഷ്ണനുണ്ണി പി.
യാദവ് ടി.വി.
സാന്ദ്ര യു വി . എന്നീവർ രണ്ട് വീതം സ്വർണ്ണമെഡലും .
ആൽഫിൻ സെബാസ്റ്റ്യൻ ഒരു സ്വർണ്ണവും ഒരു വെള്ളിയും
റോമിയോ രണ്ട് സിൽവർ മെഡലുകളും നേടി കൊണ്ട്. കേരളം ചാമ്പ്യൻമാരായി.
മഹാരാഷ്ട്രയും ഗോവയും രണ്ടും മൂന്നും സ്ഥാനം നേടി.
കേരള സംസ്ഥാന സെക്രട്ടറി സാക്കു സക്കീർ ഹുസൈനും. കേരള ടീം കോച്ച് മനോജ് പള്ളിക്കര . ഷഹാന സാക്കു . ടീം മാനേജർ രമേഷ് കുമാർ ആർ കുട്ടികൾക്കൊപ്പം ഉണ്ടായി.
പടം
മഹാരാഷ്ട്രയിൽ വെച്ച് നടന്ന 9-ാ മത് യോങ്ങ് മുഡോ നാഷണൽ ചാമ്പ്യൻ ഷിപ്പ് . 2024