പാലയാട്: ചന്ദ്രയാൻ 3 വിജയത്തിലൂടെ ചരിത്രനേട്ടം കൈവരിച്ച ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ സുവർണ്ണ നിമിഷങ്ങൾ പങ്കു വെച്ച് ദേശീയ ബഹിരാകാശ ദിനാഘോഷം സംഘടിപ്പിച്ചു. പാലയാട് അസാപ് എൻ.ടി. ടി. എഫ് പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ദിനാഘോഷം ഒരുക്കിയത്. പ്രപഞ്ചത്തിലെ വിവിധ ഗ്രഹങ്ങളിലേക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹങ്ങൾ, ബഹിരാകാശ പേടകങ്ങൾ എന്നിവയൊക്കെ കാണാനും കൂടുതൽ മനസിലാക്കുന്നതിനുമായി ചന്ദ്രയാൻ 3 യുടെയും സൗരയൂഥത്തിന്റെയും പ്രവർത്തന മാതൃകകൾ കുട്ടികൾ തന്നെ രൂപകൽപ്പന ചെയ്തു. ബഹിരാകാശ സഞ്ചാരികളുടെ വേഷത്തിൽ സെൽഫി കോർണറും തയ്യാറാക്കി.
എൻ.ടി. ടി. എഫ് പ്രിൻസിപ്പൾ ആർ. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. വി.എം സരസ്വതി അദ്ധ്യക്ഷത വഹിച്ചു. രൺധീർ എ, വികാസ് പലേരി സജില ബാലൻ എന്നിവർ സംസാരിച്ചു. സന്ദീപ് കെ.വി, അനൂപ് ജേക്കബ്, ലതീഷ് കെ. കെ , പ്രമോദ് എസ് എന്നിവർ നേതൃത്വം നൽകി.