
സമൂഹത്തിലെ അർഹരായവർക്ക് സേവനം എത്തിക്കാനുള്ള സേവാഭാരതിയുടെ ഈ വർഷത്തെ സേവാനിധി ഫെബ്രുവരി 22 മുതൽ 28 വരെ നടക്കും. സേവാഭാരതി സേവാനിധി പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ രക്ഷാധികാരി സി കെ വേണുഗോപാൽ. ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ, ജില്ല വൈസ് വൈസ് പ്രസിഡന്റുമാരായ ലക്ഷ്മണൻ കെ വി, അശോകൻ ടിവി, നളിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.