
കാസർഗോഡ് : നാഷണൽ നെറ്റ്‌വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ NANMA (INTUC) കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപീകരണം കാഞ്ഞങ്ങാട് INTUC ഓഫീസിൽ വച്ചു നടന്നു. നന്മ ഐ എൻ ടി യൂ സി സംസ്ഥാന ജനറൽ സിക്രട്ടറി നോയൽ ജോർജിന്റെ അധ്യക്ഷതയിൽ INTUC ജില്ലാ പ്രസിഡന്റ് പി ജി ദേവ് ഉദ്ഘാടനം ചെയ്തു, കേരള ഗവണ്മെന്റ് നടപ്പിലാക്കിയ ഡയറക്റ്റ് സെല്ലിങ് മോണിറ്ററിങ് മെക്കാനിസം നടപടികൾ പൂർത്തീകരിച്ചു നിയമപരമായി പ്രവർത്തിക്കുന്ന കമ്പനികളുടെ ലിസ്റ്റ് സർക്കാർ വെബ്പോർട്ടലിൽ പ്രസിദ്ധീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇത് നടപ്പിലാക്കുന്നത് വഴി സംസ്ഥാനത്തു മണി ചെയിൻ പ്രവർത്തനം തടയാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ചടങ്ങിൽ സംസ്ഥാന ഭാരവാഹികളായ ജിഷാദ് ബക്കർ സ്വാഗതവും അനൂപ് നന്ദിയും, സോമകുമാർ,എം എ സിദ്ധിഖ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജില്ലാ പ്രസിഡന്റായി ബാലസുബ്രഹ്മനെയും ജില്ലാ ജനറൽ സെക്രട്ടറി സത്യനാഥൻ ട്രഷററായി ശാന്ത എന്നിവരെ തെരഞ്ഞെടുത്തു.