The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

ദേശീയ കമ്പഡി താരമായ അദ്ധ്യാപികയുടെ മരണം, ഭർത്താവും മാതാവും കുറ്റക്കാർ

ദേശീയ കമ്പഡി താരവും കായിക അദ്ധ്യാപികയുമായിരുന്ന ബേഡകത്തെ പ്രീതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരാണെന്ന് കാസർകോട് ആഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് (ഒന്ന്) ജഡ്ജ് എ മനോജ് കുറ്റക്കാരെന്ന് കണ്ടെത്തി.ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട്ടെ പുറവുകര രാകേഷ് കൃഷ്ണ (38) മാതാവ് ശ്രീലത (59) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.കേസിലെ രണ്ടാം പ്രതിയായിരുന്ന രാകേഷ് കൃഷ്ണയുടെ പിതാവ് രമേശൻ വിചാരണകിടയിൽ മരണപ്പെട്ടു . പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 18 ന് വിധിക്കും. 2017 ഓഗസ്റ്റ് 18 നാണ് പ്രീതിയെ വീട്ടിലെ ഹാളിലെ സ്റ്റെയർകേസിൻ്റെ കൈവരിയിൽ ചൂരിദാർ ഷാളിൽ കെട്ടിതൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ആദ്യം അന്വേഷണം നടത്തിയത് അന്നത്തെ ബേഡകം എസ്.ഐ ആയിരുന്ന എ.ദാമോദരനായിരുന്നു. കാസർകോട് ഡിവൈ എസ്.പി.എം.വി സുകുമാരനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസ്സിൽ പ്രോസ്സിക്യൂഷന് വേണ്ടി അഡീഷണൽ ഗവഃ പ്ലിഡർ ഇ. ലോഹിതാക്ഷനും അഡ്വ.ആതിര ബാലനും ഹാജാരായി

Read Previous

കേണമംഗലം കഴകം പെരുങ്കളിയാട്ടം: മെഗാ തിരുവാതിരക്ക് തയ്യാറെടുപ്പ് തുടങ്ങി

Read Next

പട്ടേന സുവർണ്ണവല്ലിയിലെ വി ലക്ഷ്മി അമ്മ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73