
വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനു വേണ്ടി നന്മമരം കാഞ്ഞങ്ങാട് സമാഹരിച്ച 1,25,000/- രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ച് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക് കൈമാറുക ആയിരുന്നു.
കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു കഴിഞ്ഞ 1800 ദിവസത്തിൽ അധികമായി ഉച്ചയ്ക്ക് സൗജന്യ ഉച്ചഭക്ഷണ വിതരണം നടത്തി വരുന്ന സംഘടനയാണ് നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റി. സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപുകളിൽ നിന്നുമായാണ് വയനാട് ഫണ്ട് സമാഹരിച്ചത്.
2018 ലെ പ്രളയസമയത്ത് 45,000 രൂപയും നന്മമരം കാഞ്ഞങ്ങാട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൈമാറിയിരുന്നു.
നഗരത്തിന്റെ നഷ്ടപ്പെട്ട പച്ചപ്പ് തിരിച്ചു പിടിക്കുന്നതിനു തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി പരിസ്ഥിതി പ്രവർത്തനങ്ങൾ ക്കും സംഘടന നേതൃത്വം നൽകിവരുന്നു. കിടപ്പ് രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ, നിർധന കുടുംബങ്ങളുടെ ജീവനോപാധി എന്ന നിലയിൽ പെട്ടിക്കടകൾ, എന്നിവയും സജന്യമായി നന്മമരം കാഞ്ഞങ്ങാട് വിതരണം ചെയ്തിട്ടുണ്ട്.