സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പയ്യന്നൂർ ഐ ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ തിമിര രോഗ നിർണയവും നടത്തിയിരുന്നു.
നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റിയുടെ കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ഉള്ള ഓഫിസിൽ വെച്ചു നടന്ന ചടങ്ങിൽ ചെയർമാൻ സലാം കേരള അധ്യക്ഷത വഹിച്ചു. ഡോ. സുഹാന ബഷീർ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ നൂറിൽ അധികം രോഗികളെ പരിശോധിച്ചു. സഹായം ആവശ്യമായ രോഗികൾക്ക് സൗജന്യ നിരക്കിൽ തുടർ ചികിത്സയും ലഭ്യമാകുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.
കാഞ്ഞങ്ങാടിന്റെ നഷ്ടപ്പെട്ട ഹരിതാഭ തിരിച്ചു കൊണ്ടുവരുന്നതിനായി മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന നന്മമരം കാഞ്ഞങ്ങാട് കഴിഞ്ഞ മൂന്ന് വർഷമായി ദിവസം സൗജന്യ ഉച്ചഭക്ഷണ വിതരണവും നടത്തി വരുന്നുണ്ട്.
പ്രവർത്തനങ്ങൾക്ക് ചെയർമാൻ സലാം കേരള, ടി. കെ, വിനോദ്, ബിബി ജോസ്, രതീഷ് കുശാൽ നഗർ,രാജി മധു, അഞ്ജലി, പുഷ്പ കൊളവയൽ,രമ്യ ഹരി,സിന്ധു കൊളവയൽ , രാജൻ. വി. ബാലൂർ, ഹരീഷ് ബെള്ളിക്കോത്ത്, ഗോകുലാനന്ദൻ, ദിനേശൻ എക്സ് പ്ലസ്, വിനു വേലാശ്വരം, ആർ. കെ. കമ്മത്ത്, പി. കെ.രഘുരാജ് സി. എച്.സുരേഷ്ബാബു, സതീശൻ മടിക്കൈ, എന്നിവർ നേതൃത്വം നൽകി.