വിശക്കുന്നവർക്ക് ഭക്ഷണവും വേനൽക്കാലത്ത് കുടിവെള്ളവും തുടങ്ങി സാമൂഹ്യമേഖലയിൽ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന നന്മമരം ചാരിറ്റബിൾ സൊസൈറ്റി കാഞ്ഞങ്ങാട്ടെ വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന മഞ്ഞംപൊതി കുന്നിലെ മാലിന്യങ്ങൾ നീക്കി മാതൃക പ്രവർത്തനം നടത്തി.
വിവിധ മേഖകളിൽ പ്രവർത്തിക്കുന്ന അംഗങ്ങൾ തങ്ങളുടെ സ്ഥിരം തൊഴിൽ ആരഭിക്കുന്നതിനു മുൻപ് രാവിലേ 6 മണിക്കാനാണ് ശുചീകരണ പ്രവർത്തനം തുടങ്ങിയത്. ഇരുപത്തഞ്ചോളം അംഗങ്ങൾ രണ്ടുമണിക്കൂർ ശുചീകരണം നടത്തി. ശേഖരിച്ച മാലിന്യങ്ങൾ അജാനൂർ പഞ്ചായത്തിന് കൈമാറിയാണ് ദൗത്യം അവസാനിപ്പിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉൽഘടനം ചെയ്തു. നന്മമരം കാഞ്ഞങ്ങാട് പ്രസിഡന്റ് ഹരി നോർത്തുകൊട്ടച്ചേരി, അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി ശ്രീദേവി, ചെയർമാൻ സലാം കേരള, സി. പി ശുഭ, ബിബി ജോസ്, ഷിബു നോർത്കോട്ടച്ചേരി, രതീഷ് കുശാൽനഗർ, രാജൻ വി ബാലൂർ, രാജി, അഞ്ജലി, ദിനേശൻ എക്സ് പ്ലസ്, ഗോകുലാനന്ദൻ, ബാലകൃഷ്ണൻ തോണത്ത്, പ്രസാദ്, അലക്സ് ഒറ്റപ്ലാക്കിൽ എന്നിവർ സംസാരിച്ചു.ദിനേശ് അജേഷ്, സമദ് എന്നിവർ സംസാരിച്ചു.