
നീലേശ്വരം:നാദം സ്കൂൾ ഓഫ് മ്യൂസിക്സിന്റെ നാദം സംഗീതോത്സവം സെപ്റ്റംബർ 30ന് നീലേശ്വരംതളിയിൽ ക്ഷേത്ര പരിസരത്ത് നടക്കും.ഉച്ചയ്ക്ക് രണ്ടുമണിക്ക് അരങ്ങേറ്റം സംവിധായകൻ വിജിതമ്പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7 30ന് നടക്കുന്ന സമാപന സമ്മേളനം നാദം പ്രസിഡൻറ് സുകുമാരൻ കോറോത്തിന്റെ അധ്യക്ഷതയിൽ ഗാന രചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യും. പി വി തുളസി രാജ് പരിചയപ്പെടുത്തും.സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉപഹാരങ്ങൾ നൽകും.വിജി തമ്പി, ടി സി ഉദയവർമ്മ രാജ, ചെങ്ങന്നൂർ ശ്രീകുമാർ, ഡോ. വി സുരേശൻ, രഞ്ജിത്ത്പത്മനാഭൻ,ടിവി രാജേഷ് കുമാർ, അഡ്വ. കെ വി രാജേന്ദ്രൻ, സേതുബങ്കളം, സി മുരളി, പി കെ ദീപേഷ് തുടങ്ങിയവർ സംസാരിക്കും.വിദ്യാരംഭമായ ഒക്ടോബർ 2 ന് രാവിലെ 9 മണിക്ക് നാദം സ്കൂൾ ഓഫ് മ്യൂസിക്സിൽ സരസ്വതി പൂജയും നടക്കും. തുടർന്ന് പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിക്കും.സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിൽ പിന്നണി ഗായകൻ ഉമേഷ് നീലേശ്വരം ക്ലാസുകൾ നയിക്കും.