
നീലേശ്വരം : കേരളത്തിൽ ആരോഗ്യ, സഹകരണ മേഖലകളിൽ മന്ത്രിയെന്ന നിലയിൽ വികസനത്തിൻ്റേയും, അർപ്പണബോധത്തിൻ്റേയും പുതിയ ഏടുകൾ സൃഷ്ടിച്ച നേതാവായിരുന്നു. സ്വാതന്ത്യസമര സേനാനിയും, എ ഐ സി.സി അംഗവും, പ്രമുഖ സഹകാരിയുമായിരുന്ന എൻ കെ ബാലകൃഷ്ണനെന്ന് ഡിസിസി പ്രസിഡൻ്റ് പി.കെ. ഫൈസൽ പ്രസ്താവിച്ചു.
ഭരണാധികാരി എന്ന നിലയിൽ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ജനങ്ങളെ കൂടെ നിർത്തി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച
എൻ.കെ ബാലകൃഷ്ണൻ്റെ 29-ാം ചരമ വാർഷീകദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ഡി.സിസി ജനറൽ സെക്രട്ടറി കെ.വി സുധാകരൻ, മടിയൻ ഉണ്ണികൃഷ്ണൻ, എം.രാധാകൃഷ്ണൻ നായർ, ഇ ഷജീർ , രവീന്ദ്രൻ കൊക്കോട്, അഡ്വ കെ.വി രാജേന്ദ്രൻ, കെ.വി. ശശികുമാർ, ഉണ്ണി വേങ്ങര എന്നിവർ സംസാരിച്ചു.
പി. യു കുഞ്ഞികൃഷ്ണൻ നായർ സ്വാഗതവും, എം വി ഗംഗാധരൻ നന്ദിയും പറഞ്ഞു.