മൾട്ടിപ്പിൾ ക്ലിറോസിസ് ബാധിച്ച് പട്ടേനയിലെ മുരളികൃഷ്ണൻ കിടപ്പാലായിട്ട് പതിനാല് വർഷമാകുന്നു. എൻജിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം ചീമേനി പള്ളിപ്പാറ ഐ.എച്ച് ആർഡി കോളേജിലെ അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴായിരുന്നു ജീവിതം പ്രതിസന്ധിലാക്കിയ ദുർവിധി. ദർഭാഗ്യങ്ങളിലും കരുണ വറ്റാത്ത മനസുള്ള മുരളികൃഷ്ണൻ സാമ്പത്തിക സഹായത്തിനായി വീട്ടിലെത്തിയ ആൾക്ക് ഒരു വർഷം മുമ്പ് ഇരുപതിനായിരം രൂപ കടമായി നൽകാനും മടി കാണിച്ചില്ല. സാമ്പത്തിക പരാധീനതകൾ വർദ്ധിച്ചപ്പോൾ കടം കൊടുത്ത പണം വാങ്ങിയവർ തിരികെ നൽകാതിരുന്നപ്പോഴാണ് നീലേശ്വരം ജനമൈത്രി പോലീസിനെ ബന്ധപ്പെട്ടത്. പട്ടേനയിലുള്ള മുരളീകൃഷ്ണൻ്റെ വീട്ടിലെത്തിയപ്പോഴാണ് ദൈന്യത നേരിട്ടു മനസിലാക്കിയത്. മുരളീകൃഷ്ണൻ രേഖാമൂലം പരാതി എഴുതി നൽകിയതിനു ശേഷമാണ് ജനമൈത്രി പോലീസ് ഫലപ്രദമായി ഇടപെട്ടത്. പണം നൽകാനുളളവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി രണ്ടു ദിവസത്തിനകം പണം തിരികെ നൽകാൻ തീരുമാനമായി. സ്റ്റേഷനിൽ ഏൽപ്പിച്ച തുക ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ് കുമാർ പള്ളിക്കൈ, സി പി ഒ നിധീഷ് എന്നിവർ നേരിട്ട് മുരളികൃഷ്ണനും വൃദ്ധ മാതാപിതാക്കളും താമസിക്കുന്ന പട്ടേനയിലെ വീട്ടിലെത്തി നൽകി മുരളീകൃഷ്ണൻ്റെ ദീർഘനാളത്തെ പ്രശ്നത്തിന് ഇതോടുകൂടി പരിഹാരമായി .