നീലേശ്വരം :കാർബൺ ന്യൂട്രൽ പദ്ധതി യുടെ ഭാഗമായി പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര ക്ലബ്ബ്,ജൈത്ത ഫൌണ്ടേഷൻവിദ്യാർത്ഥികൾക്കായി തൃശ്ശൂരിന്റെയും ഹെൽത്ത് ലൈൻ കാസർകോടിന്റെയും സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി 50ശതമാനം സബ്സിഡി യോടു കൂടി സൈക്കിൾ വിതരണം ചെയ്തു. വിതരണോത്ഘാടനം നീലേശ്വരം മുനിസിപ്പാലിറ്റി മൂന്നാം വാർഡ് കൗൺസിലർ ടി വി ഷീബ നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ടി വി രാജീവന്റെ അധ്യക്ഷത വഹിച്ചു. ടിമണിജ്കുമാർ, ടി.കെവിജയകുമാർ , കെ.പിവിനോദ്കുമാർ, കെ എം നവീൻ ചന്ദ്രൻ, വൈശാഖ് കൃഷ്ണ എന്നിവർ സംസാരിച്ചു.20വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകും.