നിലേശരത്ത് – പുതിയതായി പ്രവർത്തനമാരംഭിച്ച മൾട്ടി പർപ്പസ് വെൽഫയർ കോപ്പററ്റിവ് സൊസൈറ്റി എം രാജഗോപാലൻ എം.എൽ എ ഉൽഘാടനം ചെയ്തു.
നിലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വിശാന്ത അദ്ധ്യക്ഷം വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മറാഫി വായ്പാ വിതരണവും , മുൻ എം പി പികരുണാകരൻ നിക്ഷേപ സ്വീകരണവും ഹൊസ്ദുർഗ്ഗ് അസിസ്റ്റൻ്റ് രജിസ്ട്രാൾ പി ലോഹിതാക്ഷൻ ഷെയർ സർട്ടിഫിക്കറ്റ് വിതരണവും
നിലേശ്വരംഅർബൻ ബേങ്ക് പ്രസിഡണ്ട് കെ.പി നാരായണൻ സേവിംഗ്സ് എക്കൌണ്ട് വിതരണവും നടത്തി. സംഘംസെക്രട്ടറി സുമചന്ദ്രൻ റിപ്പോർട്ട് അവറിപ്പിച്ചു എം എൽ എ ക്ക് ഉള്ള ഉപഹാരം സൊസൈറ്റി പ്രസിഡണ്ട് കെ.വി ദാമോദരൻ നൽകി
കരുവാക്കാൽ ദാമോധരൻ, എ വി സുരേന്ദ്രൻ, ഉദയകുമാർ, കെ.രഘു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു
കെ വി ദാമോധരൻ സ്വാഗതവും
പി എം സന്ധ്യ നന്ദിയും പറഞ്ഞു. നിലേശ്വരം കൊട്ടും പുറത്ത് വാടക കെട്ടിടത്തിലാണ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചത്.