കരിന്തളം:പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 15 തീയതികളിൽ വിവിധ പരിപാടികളോടെ നടക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിന്റെ പ്രകാശനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് ജാതിയിൽ അസിനാർ നിർവഹിച്ചു. പ്രസിഡൻറ് പി അറബി ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ്,വി പി നൂറുദ്ദീൻ ഹിഷാമി ,ശാഹുൽ ഹമീദ് ഹാജി, ഷൌക്കത്ത് നമ്പ്യാർ കൊച്ചി,സി എച്ച് മുസ്തഫ ,അബൂബക്കർ ടി പി ,യൂസഫ് എൻ പി എന്നിവർ സംസാരിച്ചു സെക്രട്ടറി ടി സിദ്ദിഖ് സ്വാഗതവും എൻ പി സലീം നന്ദിയും പറഞ്ഞു