കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുഹമ്മദ് ഹാജി തലമുറ സംഗമത്തിന് ആസ്ഥാനമന്ദിരം പണിയാന്‍ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കി കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും ജീവകാരുണ്യമേഖലയിലും ശ്രദ്ധകേന്ദ്രീകരിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് സി.എച്ച്. ബഷീറിന്റെ അധ്യക്ഷയില്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് നെടുങ്കണ്ടം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സമീര്‍ ഡിസൈന്‍ കണക്കുകളും അവതരിപ്പിച്ചു. സെക്രട്ടറി എം.സുലൈമാന്‍ കുടുംബമേള അവലോകന റിപ്പോര്‍ട്ട് നല്കി. മൊയ്തു ടിപ്ടോപ്, റസാക്ക് തുരത്തി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി സി.എച്ച്.ബഷീര്‍ (പ്രസി), അഷ്റഫ് നെടുങ്കണ്ടം (ജന. സെക്ര), സമീര്‍ ഡിസൈന്‍ (ട്രഷ) എം.സുലൈമാന്‍, അഷ്റഫ് കണിച്ചിറ, (സെക്രട്ടറിമാര്‍) സമദ് നെടുങ്കണ്ട (വൈ.പ്രസി), മുഹമ്മദ് കുഞ്ഞി ഫാന്‍സി, റഹിം സി.എച്ച്, മുത്തലിബ് സി.എച്ച്. (ഭരണ സമിതിയംഗങ്ങള്‍). മാധ്യമ പ്രവര്ത്തകന് ടി. മുഹമ്മദ് അസ്ലം തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. കുടുംബമേളയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വനിതാ വളണ്ടിയര്‍മാരെ യോഗം അനുമോദിച്ചു. തലമുറസംഗമം വനിതാ ഫോറം രൂപീകരിക്കും കുടുംബട്രസ്റ്റ് സ്ഥാപിക്കാനും തീരുമാനിച്ചു.