
കാഞ്ഞങ്ങാട്: എം.ടി.വാസുദേവൻ നായരുടെ നോവലുകളും കഥകളുമുൾപ്പെടെയുള്ള സാഹിത്യ സൃഷ്ടികൾ മത വർഗ്ഗീയതയെയും സാമൂഹ്യ തിന്മകളേയും ഇല്ലാതാക്കുന്നതിന് നമ്മളിലുണ്ടാകേണ്ട ജാഗ്രതയെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നെന്ന് നാടക പ്രവർത്തകൻ പ്രകാശൻ കരിവെള്ളൂർ ചൂണ്ടിക്കാട്ടി.
ഇന്ന് നമുക്കിടയിൽ കാണുന്ന വേർതിരിവിന്റെ ചിന്തകളെ അറുപത് വർഷങ്ങൾക്ക് മുമ്പു തന്നെ മുൻകൂട്ടി ദർശിച്ച് അതിനെതിരെ തന്റെ സർഗ്ഗസൃഷ്ടികളിലൂടെ എം.ടി. പടപൊരുതിയതായി ഗാലക്സി ഗ്രന്ഥാലയം സംഘടിപ്പിച്ച എം.ടി.വാസുദേവൻ നായർ -ജയചന്ദ്രൻ അനുസ്മരണ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. എം.ടി.യുടെ “അസുര വിത്ത്” എന്ന നോവലിനെക്കുറിച്ച്
പുസ്തക ചർച്ചയും ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
ഗ്രന്ഥാലയം പ്രസിഡണ്ട് കെ.വി. സുരേഷ് ആദ്ധ്യക്ഷം വഹിച്ചു. സുരേഷ് കൊട്രച്ചാൽ, മണി.പി. വി ,സുകുമാരൻ മൂത്തൽ, അദ്വൈത് , സലാം പി.കെ., ഷാജു കൊക്കോട്ട്, ഹരീഷ് മൂത്തൽ , പ്രഭാകരൻ മാടായി,പ്രവീൺ മാടായി,സന്ദീപ്, ബൈജു തുടങ്ങിയവർ സംസാരിച്ചു.