കൊടക്കാട് : അരനൂറ്റാണ്ടു മുമ്പത്തെ കൊടക്കാട് ഗ്രാമത്തിൻ്റെ കഥയെ ചേർത്ത് വെച്ച് ‘കർക്കടകം’.
കൃഷിയുമായി ബന്ധപ്പെട്ട ജോലികൾ നിലയ്ക്കുന്നതിനാൽ അന്ന് പല വീടുകളിലും ദാരിദ്ര്യമായിരിക്കും.പത്തായങ്ങളിൽ സൂക്ഷിച്ചു വെച്ച നെല്ലും അരിയുമൊക്കെ തീർന്നിരിക്കും. കഞ്ഞിവെള്ളത്തിനു പോലും ക്ഷാമമുള്ള നാളുകൾ. എം.ടി.യുടെ ‘കർക്കടകം ‘എന്ന കഥ വായിക്കുമ്പോൾ കൊടക്കാടിൻ്റെ ഭൂതകാലം തന്നെയാണോ വർണിക്കുന്നതെന്ന് തോന്നിപ്പോകും.
എം.ടി. അനുസ്മരണം നടത്തി
ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡോ.കൊടക്കാട് നാരായണൻ പറഞ്ഞു.
എം.ടി. യുടെ സ്കൂൾ കാലത്തെ ഒരു ദിവസമാണു കർക്കടകത്തിന്റെ കഥാതന്തു. അദ്ദേഹം പറഞ്ഞു.
കൊടക്കാട് വലിയ പൊയിൽ പാട്യം സ്മാരക ഗ്രന്ഥാലയത്തിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ. ശ്യാമള അധ്യക്ഷയായി. താലൂക്ക് തല വായന മത്സര വിജയി കെ. ശ്രുതിയ്ക്കും ഗ്രന്ഥാലയതല വായന മത്സരത്തിലും ക്വിസ് മത്സരത്തിലും വിജയികളായ കുട്ടികൾക്കും ലൈബ്രറി കൗൺസിൽ ജില്ലാ എക്സി. മെമ്പർ എം.പി. ശ്രീമണി ഉപഹാരങ്ങൾ നൽകി. സി പി എം കൊടക്കാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി.മാധവൻ, ഗ്രന്ഥാലയം സെക്രട്ടറി എം. പവിത്രൻ സംസാരിച്ചു.