കാട്ടിപ്പൊയിൽ : സദ്ഗമയ സംസ്കാരിക സമിതി എം. ടി അനുസ്മരണ യോഗം നടത്തി.
തിരക്കഥാകൃത്ത്, നോവലിസ്റ്റ്, ചലച്ചിത്രസംവിധായകൻ, നാടകകൃത്ത്, അദ്ധ്യാപകൻ, പത്രാധിപർ , ഗാനരചയിതാവ് തുടങ്ങി ഒട്ടനവധി മേഖലകളിൽ നിറഞ്ഞുനിന്ന മലയാളത്തിലെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായർ. അദ്ദേഹത്തിൻ്റെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ കാട്ടിപ്പൊയിൽ സദ്ഗമയ സാംസ്കാരിക സമിതി പ്രണാമം അർപ്പിച്ചു. യോഗത്തിൽ സദ്ഗമയ സംസ്കാരിക സമിതി സെക്രട്ടറി ദിവ്യേഷ് കെ.ടി സ്വാഗതം പറഞ്ഞു, പ്രസിഡൻറ് സന്തോഷ്. എൻ അധ്യക്ഷത വഹിച്ചു . രാജേഷ് .സി അനുസ്മരണ പ്രഭാഷണം നടത്തി , രേഷ്മ , നന്ദന, സജീഷ് , എന്നിവർ സംസാരിച്ചു, ജനാർദ്ദനൻ കാറളം നന്ദി പറഞ്ഞു
Tags: M T Vasudevan Nair news