The Times of North

Breaking News!

സപ്തദിന എൻഎസ്എസ് സഹവാസ ക്യാമ്പ് കുമ്പളപള്ളിയിൽ ആരംഭിച്ചു   ★  കോസ്മോസ് ഫുട്ബോൾ പോലീസ് അറിയിപ്പ്.   ★  എൻ. എസ്. എസ്. സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു   ★  യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികൾക്കും ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും   ★  ബിരിക്കുളം മേലാ ഞ്ചേരിയിലെ എ.സി ഗംഗാധരൻ അന്തരിച്ചു   ★  കെ കരുണാകരന്റെ 14ാം ചരമവാർഷിക ദിനം ആചരിച്ചു   ★  ലീഡർ കെ കരുണാകരൻ കേരളത്തിൻറെ വികസന ശില്പി   ★  "തിയ്യവംശ ചരിതം" ആലോചനാ യോഗം പാലക്കുന്നിൽ വെച്ച് നടന്നു.   ★  അയ്യപ്പഭജനമഠത്തിന് സമീപം കട്ടക്കളി രണ്ടുപേർ പിടിയിൽ   ★  ഭാര്യയെ ബസ്സിൽ കയറി മുഖത്തെടിച്ച ഭർത്താവിനെതിരെ കേസ്

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയിൽ

കോഴിക്കോട്:എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി.

‍ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു. ഒരു മാസത്തിനിടെ പല തവണയായി എം ടിയെ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ് എംടി വാസുദേവൻ നായര്‍. ശ്വാസ തടസത്തെ തുടര്‍ന്നാണ് എംടിയെ ഇക്കഴിഞ്ഞ 15ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചുനാളുകളായി അലട്ടിയിരുന്നു. അഞ്ചു ദിവസത്തെ ചികിത്സയിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇന്നലെ രാത്രിയോടെ രക്തസമ്മര്‍ദത്തിലടക്കം കാര്യമായ വ്യതിയാനമുണ്ടായി. ഇതേതുടര്‍ന്നാണ് ഇന്ന് മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി. എംടിയുടെ മകള്‍ അശ്വതി, സുഹൃത്തും സാഹിത്യക്കാരനുമായ എംഎൻ കാരശ്ശേരി ഉള്‍പ്പെടെയുള്ളവരും ആശുപത്രിയിലുണ്ട്

Read Previous

പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഓവറോൾ കിരീടം വീണ്ടും കോടോം ബേളൂരിന്

Read Next

പെരുംകളിയാട്ടത്തിന് പന്തലൊരുക്കാൻ ജനപ്രതിനിധികൾ ഓലമെടയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73