The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

എംപിയുടെ പൊറാട്ട്‌ നാടകം പരിഹാസ്യം: സിപിഎം

നാമനിർദേശപത്രിക സമർപ്പണത്തിനിടയിൽ യുഡിഎഫ്‌ സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി കലക്ടറേറ്റിൽ നടത്തിയ പൊറാട്ട്‌ നാടകം പരിഹാസ്യമാണെന്ന്‌ സിപിഎം ജില്ലാ ആക്ടിങ്‌ സെക്രട്ടറി സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ. വരണാധികാരി നേരത്തെ രാഷ്‌ട്രീയപാർടികളെ അറിയിച്ച മാർഗ നിർദേശമനുസരിച്ചാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി പത്രിക നൽകാനെത്തിയത്‌. സ്ഥാനാർഥിയുടെ നാമനിർദേശകൻ അസീസ്‌ കടപ്പുറം അതിരാവിലെ വരാണാധികാരിയുടെ ഓഫീസിലെത്തി തെരഞ്ഞെടുപ്പ്‌ ഡസ്‌ക്കിൽ നിന്ന്‌ ടോക്കൺ വാങ്ങിയിരുന്നു.

തെരഞ്ഞെടുപ്പ്‌ കമീഷൻ ഏർപ്പെടുത്തിയ വീഡിയോയിലും അവിടെയുള്ള സിസിടിവി ദൃശ്യങ്ങളിലും ഇത്‌ വ്യക്തമാണ്‌. ഇത്‌ കഴിഞ്ഞെത്തിയ യുഡിഎഫ്‌ സ്ഥാനാർഥി തനിക്ക്‌ ആദ്യ ടോക്കൺ നൽകണമെന്നാവശ്യപ്പെട്ട്‌ ബഹളമുണ്ടാക്കുകയായിരുന്നു. ആദ്യമെത്തിയത്‌ എൽഡിഎഫ്‌ സ്ഥാനാർഥിയുടെ നാമനിർദേശകനാണെന്ന്‌ വരണാധികാരി വ്യക്തമാക്കിയിട്ടും ഗൗനിക്കാതെ വായിൽ തോന്നിയത്‌ വിളിച്ചുപറഞ്ഞ്‌ പരിഹാസ്യമാവുകയായിരുന്നു എംപി. ഉത്തരവാദപ്പെട്ട ജനപ്രതിനിധിയെന്ന നിലയിലുള്ള മാന്യതപോലും കാണിക്കാതെ എംപി കാട്ടികൂട്ടിയ പേക്കൂത്ത്‌ ജനാധിപത്യസമൂഹത്തിന്‌ അപമാനമാണെന്ന്‌ സി എച്ച്‌ കുഞ്ഞമ്പു പറഞ്ഞു.

Read Previous

തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ (ജനറല്‍ ഒബ്സര്‍വര്‍) റിഷീരേന്ദ്ര കുമാര്‍ ജില്ലയിലെത്തി

Read Next

പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52കാരന് തടവും പിഴയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!