കാഞ്ഞങ്ങാട് : നൂറുകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന രീതിയില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച വെള്ളുട സോളാര്‍ പാർക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ജനകീയ സമരത്തെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും വെള്ളൂട ഗ്രാമ സംരക്ഷണ സമരസമിതി പ്രവര്‍ത്തകര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. റവന്യൂ, പോലീസ് ഉദ്യോഗസ്ഥർ സ്വകാര്യ കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്യുകയാണ്.
ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ പ്രവർത്തനം നിർത്തിവെക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ മറികടന്ന് നിർമ്മാണത്തിന് വേണ്ടി എത്തിച്ച കമ്പനിയുടെ സാധനങ്ങൾ വരെ ഇറക്കാൻ വരെ പോലീസ് തയ്യാറാവുന്നു.
സെപ്റ്റംബർ 9ന് മുമ്പായി ഭൂമി അളന്നു തിട്ടപ്പെടുത്തി പ്ലാൻ സമർപ്പിക്കാൻ വില്ലേജ് ഓഫീസർക്ക് കോടതി നിർദേശം നൽകിയിട്ടും ഇതുവരെ വില്ലേജ് ഓഫീസ് തയ്യാറായിട്ടില്ല. സംഭവത്തിൻ്റെ ഗൗരവം മനസ്സിലാക്കി
വിഷയത്തിൽ കലക്ടർ എസ്പിയും ഇടപെടണമെന്ന് ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്ര പരിസരത്ത് സ്വകാര്യ വക്തിയുടെ അഞ്ചര എക്കര്‍ സ്ഥലത്തിന് പുറമെ മിച്ചഭൂമിയും സ്വകാര്യ വ്യക്തികളുടെ സ്ഥലവും കയ്യേറിയാണ് കോടതിയില്‍ കമ്പനി 52 എക്കര്‍ സ്ഥലം കാണിച്ചിരിക്കുന്നത്. മടിക്കൈ പഞ്ചായത്തിലെ വെള്ളൂട, നെല്ലിയടുക്കം കോടോം ബേളൂര്‍ പഞ്ചായത്തിലെ കാനം, തുണുപ്പ് തുടങ്ങിയ പ്രദേശത്ത് തുടര്‍ച്ചയായി സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശവാസികള്‍ ജനകീയ സമര സമിതി രൂപികരിച്ചു കൊണ്ട് സമരത്തിലാണ്. ഒരു ഗ്രാമീണ നാടായ ഈ പ്രദേശങ്ങള്‍ നിരവധി കാവുകളും, ക്ഷേത്രങ്ങളും, ആരാധനാലയങ്ങളും അതിന്റെ ആചാരങ്ങളും നിറഞ്ഞതാണ്, ഇങ്ങനെ ഒരേ പ്രദേശത്തെ കമ്പി വേലികള്‍ കെട്ടി തിരിച്ച്, മരങ്ങളും കാടുകളും വെട്ടി നശിപ്പിച്ച് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാഴ്തിയിരിക്കുകയാണ്.
പോലിസ് കമ്പനിക്ക് അനൂകലമായി ആണ് പെരുമാറുന്നത്. ഹൈ ക്കോടതി നല്‍കിയ താല്‍ക്കാലിക സംരക്ഷണ ചുമതലയില്‍ പോലിസ് വെള്ളൂടയി ലെ സാധാരണകാരെ ദ്രോഹിക്കുകയാണ്. ഇത് നിര്‍ത്തണമെന്നും ജനകീയ സമര ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കമ്പനി അധികൃതര്‍ സാധാരണ ജനങ്ങളു ടെ കൈയിലുള്ള സ്ഥലം കൂടി മോഹവില നൽകി തട്ടി യെടുക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. അഡ്വ.കെ. ശ്രീകാന്ത്,മടിക്കൈ പഞ്ചായത്ത്
വാർഡ് മെമ്പർ എ വേലായുധൻ, കോടോം ബേളൂർ പഞ്ചായത്ത് മെമ്പർ
ജ്യോതി രാധാകൃഷ്ണൻ, സമരസമിതി ചെയർമാൻമാരായ കാനത്തിൽ കണ്ണൻ,
ഭാസ്കരൻ ചെമ്പിലോട്ട് , കൺവീനർമാരായ അശോകൻ മുട്ടത്ത്, ശ്രീജിത്ത് പറക്കളായി , വൈസ് ചെയർമാൻമാരായ കുഞ്ഞിക്കണ്ണൻ നെല്ലിയടുക്കം, ശിവപ്രസാദ് വാഴക്കോട് എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.