
നീലേശ്വരം നഗരസഭയിലെ തീരദേശ മേഖല കേന്ദ്രീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന തൈക്കടപ്പുറം പോസ്റ്റോഫീസിനു കീഴിലെ കടിഞ്ഞിമൂല, കുരിക്കള്‍മാട്, വീവേഴ്സ് കോളനി, ഓര്‍ച്ച, പുറത്തേക്കൈ, കൊട്രകോളനി എന്നീ പ്രദേശങ്ങള്‍ കോട്ടപ്പുറം പോസ്റ്റോഫീസിന്‍റെ പരിധിയിലേക്ക് കൊണ്ടു വരാനുള്ള തീരുമാനം കൈകൊണ്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരമൊരു തീരുമാനം വന്നാല്‍ മേല്‍ പ്രസ്താവിച്ച സ്ഥലങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് അത് വലിയ പ്രയാസമുണ്ടാക്കും. ആധുനിക കാലത്ത് ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള അഡ്രസ് പ്രുഫുകള്‍ എല്ലാ കാര്യങ്ങള്‍ക്കും അത്യാവശ്യമായി വരുന്നതിനാല്‍ ആധാര്‍കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, സ്കൂള്‍-കോളേജ് സര്‍ട്ടിഫിക്കറ്റുകള്‍, വസ്തു ആധാരം എന്നിവയിലെ അഡ്രസ് മാറ്റേണ്ട സാഹചര്യം ഉണ്ടാകും. ഇത് ജനങ്ങള്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്.
ആയതിനാല്‍ തൈക്കടപ്പുറം പോസ്റ്റോഫീസ് പരിധിയിലെ മേല്‍ പ്രസ്താവിച്ച സ്ഥലങ്ങളില്‍ താമസിക്കുന്നവരുടെ പോസ്റ്റോഫീസ് കോട്ടപ്പുറത്തേക്ക് മാറ്റാനുള്ള തീരുമാനം പിന്‍വലിക്കാനാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നീലേശ്വരം പോസ്റ്റല്‍ സബ് ഡിവിഷന്‍ ഇന്‍സ്പെക്ടര്‍ പോസ്റ്റിന് നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ്റാഫി, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.ഗൗരി, കൗണ്‍സിലര്‍മാരായ എം.കെ.വിനയരാജ്, എം.ഭരതന്‍, വി.അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി