ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദൂർ പോലീസ് ഇൻസ്പെക്ടർ സുനുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെയും കൊണ്ട് കുഞ്ഞിനെ ഉപേക്ഷിച്ച് സ്കൂളിലും പരിസരങ്ങളിലും തെളിവെടുപ്പ് നടത്തി. കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് ദേലംമ്പാടി പഞ്ചിക്കലിൽ എസ്വി സ്കൂൾ വരാന്തയിൽ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . സ്കൂൾ വരാന്തയിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് .