അമിതവേഗതയിൽ വന്ന ഓട്ടോറിക്ഷ റോഡരികിലെ തെങ്ങിലിടിച്ച് യാത്രക്കാരായ അമ്മയ്ക്കും മകനും പരിക്കേറ്റു. മടിക്കൈ അമ്പലത്തുകര അരയങ്ങാനത്തെ കൃഷ്ണന്റെ ഭാര്യ നാരായണി (74 )മകൻ സുരേഷ് ബാബുകുമാർ (42) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം അരയങ്ങാനത്തു നിന്നും കാഞ്ഞങ്ങാടേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ തേരക്കൊച്ചിൽ വച്ചാണ് റോഡരികിലെ തെങ്ങിലി ടിച്ചത്. പരിക്കേറ്റ ഇരുവരെയും ആശുപത്രി പ്രവേശിപ്പിച്ചു അപകടം ഉണ്ടാക്കിയ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു