നീലേശ്വരം:കൂടെ പോകാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കഴുത്തിനു കുത്തിപ്പരിക്കൽപ്പിച്ചു തടയാൻ ചെന്ന അമ്മക്കും സഹോദരിക്കും പരുക്കേറ്റു. പുതുക്കൈ ഭൂദാനം കോളനിയിലെ പ്രമീളയുടെ മകൾ ശാരികയെ (36)യാണ് ഭർത്താവ് ചെങ്കള ഇന്ദിരാനഗർ മർഹബ ക്വാട്ടേഴ്സിൽ താമസിക്കുന്ന മനോജ് കഴുത്തിനു കുത്തി പരിക്കേൽപ്പിച്ചത് തടയാൻ ചെന്ന അമ്മ പ്രമീള,സഹോദരി ശരണ്യ എന്നിവർക്കും പരിക്കേറ്റു. സംഭവത്തിൽ മനോജിനെതിരെ ഹൊസ്ദുർഗ് പോലീസ് വധശ്രമത്തിനു കേസെടുത്തു. കഴിഞ്ഞദിവസം ഭൂദാനം കോളനിയിലെ ശാരികയുടെ വീട്ടിൽ വച്ചാണ് അക്രമം ഉണ്ടായത്. മനോജിനോടൊപ്പം ചെങ്കളയിലെ വീട്ടിലേക്ക് പോകാൻ വിസമ്മതിച്ചപ്പോഴാണ് കയ്യിൽ കരുതിയ പേന കത്തിയെടുത്ത് നിന്നെക്കൊന്നു ഞാനും ചാകും എന്ന് ആക്രോശിച്ച് മനോജ് ശാരികയുടെ കഴുത്തിന് കുത്തി പരിക്കേൽപ്പിച്ചത് .അക്രമം തടയാൻ ചെന്നപ്പോഴാണ് അമ്മക്കും സഹോദരിക്കും പരിക്കേറ്റത് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.