തൃക്കരിപ്പൂർ: അമിത വേഗതയിൽ വന്ന കാർ സ്കൂട്ടിയിൽ ഇടിച്ച് അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. തൃക്കരിപ്പൂർ തങ്കയം ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ ചെറുവത്തൂർ കൊവ്വലിലെ ടി സേതുവിൻറെ ഭാര്യ അജിത( 51 )മകൾ അഭിത (20 )എന്നിവർക്കാണ് പരിക്കേറ്റത്. തൃക്കരിപ്പൂരിൽ നിന്നും ചെറുവത്തൂരിലേക്ക് പോവുകയായിരുന്നു അപകടത്തിൽപ്പെട്ടവർ അഭിതയാണ് സ്കൂട്ടി ഓടിച്ചത്.