കാഞ്ഞങ്ങാട്: സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും സാരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് അതിഞ്ഞാലിൽ ഉണ്ടായ അപകടത്തിൽ പനയാൽ പാക്കം കരുവാക്കോട്ടേ രാധിക (40 )മകൾ സ്നേഹ (പത്ത് )എന്നിവർക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും പള്ളിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന രാധിക സഞ്ചരിച്ച സ്കൂട്ടിയിൽ എതിരെ വന്ന കാറടിച്ചാണ് അപകടം ഉണ്ടായത്.