The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

കണ്ണൂർ: കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78), മകൾ ദീപ (44) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. പൊലീസ് സംഭവ സ്ഥലത്ത് പരിശോധന ആരംഭിച്ചു.

പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. മകൾ ദീപ അവിവാഹിതയാണ്. സുനന്ദയുടെ മൃതദേഹം ഡൈനിങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. കൊറ്റാളിക്കാവിന് സമീപം താമസം തുടങ്ങിയിട്ട് പത്തു വർഷത്തോളമായെങ്കിലും നാട്ടുകാരുമായി വലിയ അടുപ്പം ഉണ്ടായില്ല.

ഏപ്രിൽ 26ന് ഇരുവരും വോട്ടു ചെയ്യാനായി പോയിരുന്നു. അതിനു ശേഷം ഇവരെ ആരും പുറത്തു കണ്ടിട്ടില്ല. രണ്ടു ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്ന് രാവിലെ ദുർഗന്ധം കാരണം നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെ ഫാനും ലൈറ്റുകളും ഓൺ ചെയ്ത നിലയിലായിരുന്നു.

Read Previous

സഹപാഠിയുടെ വേർപാടിൽ അനുശോചനം

Read Next

ഉഷ്ണതരംഗസാധ്യത: തൊഴിൽ സമയക്രമീകരണം മെയ് 15 വരെ നീട്ടി; ലംഘനങ്ങൾക്കെതിരെ കർശന നടപടിയെന്ന് മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73