The Times of North

ദുബായിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു ഒന്നരക്കോടിലേറെ രൂപ തട്ടിയെടുത്തു

കാസർകോട്: ദുബായിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു ഒന്നരക്കോടിലേറെ രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ രണ്ടുപേർക്കെതിരെ ആദൂർ പോലീസ് കേസെടുത്തു. പരവനടുക്കം ആരിഫ് കോർട്ടേഴ്സിൽ എം മുഹമ്മദ് അഷ്റഫിന്റെ പരാതിയിൽ മുളിയാർ ബെള്ളിപാടിയിലെ എം. മുഹമ്മദ് നവാസ്, ചെങ്കള റഹ്മത്ത് നഗറിൽ ഇബ്രാഹിം എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2015 ജനുവരി മുതൽ 2018 ഡിസംബർ വരെ ദുബായിൽ സിവിക് ഓൺ ജനറൽ ട്രേഡിങ് എന്ന സ്ഥാപനത്തിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്താണ് പ്രതികൾ തന്നിൽ നിന്നും ഒരുകോടി 60 ലക്ഷം രൂപ വാങ്ങിയതെന്ന് മുഹമ്മദ് അഷ്റഫ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ വഞ്ചിച്ചു എന്നുമാണ് പരാതി.

Read Previous

ബൈക്കിൽ മദ്യം കടത്തിയ യുവാവ് പിടിയിൽ

Read Next

മന്ത്രിസഭ യോഗത്തിന്റെ തീരുമാനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73