റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി അരക്കോടിലേറെ രൂപ തട്ടിയെടുത്തു എന്ന സഹോദരങ്ങളുടെ പരാതിയിൽ പയ്യന്നൂർ പോലീസ് മൂന്നു പേർക്കെതിരെ 2 കേസുകൾ രജിസ്റ്റർ ചെയ്തു. കാലിക്കടവ് ശ്രീ നിലയത്തിൽ ശ്രീകുമാറിന്റെ മക്കളായ പി ശാംകുമാർ, ശരത്കുമാർ എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ശരത് കുമാറിൽ നിന്നും 35 ലക്ഷത്തിഇരുപതിനായിരം രൂപ തട്ടിയെടുത്തതിന് കണ്ണൂർ മക്രേരിയിലെ ലാൽചന്ത്, കണ്ണൂർ ചൊക്ലിയിലെ ശശി,കൊല്ലം സ്വദേശി അജിത്ത് എന്നിവർക്കെതിരെയും ശ്യാം കുമാറിൽ നിന്നും 18 ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തതിന് ശശി, അജിത്ത് എന്നിവർക്കെതിരെയുമാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.
2023 സെപ്റ്റംബർ ഒന്നു മുതൽ 2024 ഫെബ്രുവരി ആറു വരെയുള്ള കാലയളവിൽ പണമായും അക്കൗണ്ട് മുഖേനയും പണം തട്ടിയെടുത്തു എന്നാണ് പരാതി.