ജില്ലയില്‍ പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ നൂറിലധികം പിടികിട്ടാപ്പുള്ളികള്‍, വാറന്റ് പ്രതികള്‍, കാപ്പ, മോഷണം എന്നിവ ഉള്‍പ്പെടെയുള്ള പ്രതികളാണ് അറസ്റ്റിലായത്.
കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എല്‍.പി വാറന്റ് പുറപ്പെടുവിച്ച 13 പേരും, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച 104 പേരുമാണ് പിടിയിലായത്. ഇവര്‍ മയക്കുമരുന്ന്, അടിപിടി, കൊലപാതകം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതികളാണ്.
ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കാപ്പാ കേസ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന്, കൊലപാതകം തുടങ്ങി ആറോളം കേസുകളില്‍ പ്രതിയായ കാഞ്ഞങ്ങാട് വള്ളിക്കോത്ത് സ്വദേശി വൈശാഖാണ് (26) പിടിയിലായത്. ഇതിനുപുറമെ മോഷണക്കേസുകളില്‍ പ്രതികളായ കുശാല്‍നഗറിലെ വിവീഷ്(19), കൊളവയ ലിലെ മുഹമ്മദ് ഫസല്‍ റഹ്മാന്‍(18) എന്നിവരെയും അറസ്റ്റുചെയ്തു. കുശാല്‍നഗറിലെ ഐസ്‌ക്രീം ഗോഡൗണിലും കടയിലും കവര്‍ച്ച നടത്തിയ കേസിലാണ് ഇവരെ അറസ്റ്റുചെയ്തത്. ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 9.450 ഗ്രാം കഞ്ചാവുമായി മുളിയാര്‍ സ്വദേശി അനസ് പി (25) പിടിയിലായി. ഇയാളില്‍ നിന്നും കഞ്ചാവ് വില്‍പ്പനക്കായി ഉപയോഗിച്ച ഒരു സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. വിദ്യാനഗര്‍ പോലീസ് 10529 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഉളിയത്തടുക്ക ഷിറിബാഗിലുവിലെ മുഹമ്മദ് അഷ്‌റഫിനെ (30) അറസ്റ്റുചെയ്തു. ഇയാള്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറും കസ്റ്റഡിയിലെടുത്തു.
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രാജപുരം സ്റ്റേഷനില്‍ രണ്ട് പേര്‍ പിടിയിലായി. 3.410 ഗ്രാം എംഡിഎംഎയുമായി രാവണേശ്വരത്തെ റഷീദ് (34), അതിഞ്ഞാലിലെ സമീര്‍ എന്നിവരാണ് പിടിയിലായത്. രാജപുരത്ത് നിന്നുതന്നെ 18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി രാജപുരത്തെ കെ.വിനീഷും (42) അറസ്റ്റിലായി. മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2015 ല്‍ പറമ്പില്‍ അതിക്രമിച്ചു കയറി നാശ നഷ്ടം വരുത്തിയ കേസിലും 2017 ല്‍ പറമ്പില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയും അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസിലും വാറണ്ട് പ്രതിയായ കല്യാണ്‍ റോഡ് മുത്തപ്പന്‍ തറയ്ക്കടുത്ത രാമചന്ദ്രന്‍, 2017 ല്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ ആറങ്ങാടിയിലെ പി.വി.അസീം, നിലാങ്കരയിലെ ബി.കെ. ഇര്‍ഷാദ് എന്നിവരും പിടിയിലായി. 2021 ല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കേസില്‍ തോയമ്മലിലെ കെ. രാധാകൃഷ്ണന്‍, 2021 ലെ കൊറോണ നിയന്ത്രണ നിയമ പ്രകാരമുള്ള കേസില്‍ കാഞ്ഞങ്ങാട് സൗത്തിലെ അഫ്‌സല്‍ എന്നിവരെയും അറസ്റ്റുചെയ്തു. മാസ്‌ക് ധരിക്കാത്ത കേസില്‍ വാറന്റ് പ്രകാരം അറസ്റ്റിലായ അഫ്‌സലിനെ ജയിലിലടച്ചു. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദ് എസ്.ഐ മാരായ അഖില്‍, എം.ടി.പി. സൈഫുദ്ദീന്‍, പ്രേമചന്ദ്രന്‍ എന്നിവരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കുഞ്ഞബ്ദുള്ള, സജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിതിന്‍ മോഹന്‍,റിജിത്, കരുണ്‍ എന്നിവരാണ് വാറണ്ട് പ്രതികളെ അറസ്റ്റുചെയ്തത്.
കാസര്‍കോട് ജില്ല പോലീസ് മേധാവി ബിജോയ് പി ഐപിഎസിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ വിവിധ സ്റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞദിവസം സ്‌പെഷ്യല്‍ ഡ്രൈവ് പരിശോധനകള്‍ നടന്നത്.