
ചെറുവത്തൂർ ഗവ:ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1979 ബാച്ച് എസ്. എസ്. എൽ.സി കൂട്ടായ്മ ‘ മഷിപ്പച്ച’ യുടെ പത്താം വാർഷികത്തിൻ്റെ ഭാഗമായി ഒപ്പന അരങ്ങേറി. പഴയ കൂട്ടുകാരികളായ ശ്യാമള , ആശ, ചന്ദ്രമതി , ശാന്ത ശ്രീലത ഇ , ഇന്ദിര, രമണി, ശ്രീലത .കെ. എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്. കെ. സുധാകരൻ്റ അധ്യക്ഷതയിൽ രക്ഷാധികാരി പി.പി. മുഹമ്മദ് ഹാജി ഉൽഘാടനം ചെയ്തു.സംഗീത സംവിധായിക സിന്ധു കൊടക്കാട് മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന സ്കൂൾ കായിക മേളയിൽ നേട്ടം കൊയ്ത സോന മോഹൻ, ഹെലൻ എലിസബത്ത്, ജുവൽ മുകേഷ്, പാർവണ ജിതേഷ് എന്നിവരെ അനുമോദിച്ചു. കെ.വി. ഇന്ദിര സ്വാഗതവും ഇ ശ്രീലത നന്ദിയും പറഞ്ഞു.