
കാഞ്ഞങ്ങാട്:റോഡ് മുറിച്ചുകടക്കുമ്പോൾ അമിതവേഗത്തിൽ വന്ന സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും മൂന്നു വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു പരപ്പ ബിരിക്കുളം മേലാഞ്ചേരിയിലെ കിഴക്കേ വീട്ടിൽ സുധീഷിന്റെ ഭാര്യ കെ ദീപ (33)മൂന്നു വയസ്സുള്ള മകൾ ധീക്ഷണ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസംഅജാനൂർ ഇട്ടമ്മൽ ജംഗ്ഷനിൽ വെച്ചാണ് അപകടം കുഞ്ഞിനെയും കൊണ്ട് റോഡ് മുറിച്ചുകിടക്കുമ്പോൾ അമിതവേഗത്തിൽവന്നസ്കൂട്ടർ ഇവരെ ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.