The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

മോഹനം ഗുരുസന്നിധി സംഗീത പുരസ്കാരം മൃദംഗ വിദ്വാൻ എൻ ഹരിക്ക്

മോഹനം ഗുരുസന്നിധി ഈ വർഷത്തെ സംഗീത പുരസ്കാരം മൃദംഗ വിദ്വാൻ കോഴിക്കോട് എൻ ഹരിക്ക് നൽകുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മെയ് 11ന് കാഞ്ഞങ്ങാട് മാവുങ്കാൽ ശ്രീരാമക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.

പരമ്പരകൾ പുലർത്തി പോന്ന വിശുദ്ധിയോടെ കർണ്ണാടക സംഗീതത്തെ തലമുറകളിലേക്ക് പകർന്ന് നൽകുക എന്ന ലക്ഷ്യവുമായി സംഗീത പൂർണ്ണശ്രീ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ ആചാര്യനായി ദശകങ്ങളായി നടത്തി വന്ന സംഗീത പരിശ്രമങ്ങളുടെ തുടർച്ച എന്ന നിലയിൽ വർഷങ്ങൾക്ക് മുമ്പ് കാഞ്ഞങ്ങാട് ടി. പി. ശ്രീനിവാസൻ്റെ നേതൃത്വത്തിൽ ശിഷ്യരും സംഗീതോപാസകരും ചേർന്ന് ആരംഭിച്ച മോഹനം ഗുരുസന്നിധിയൂടെ മൂന്നാമത് മോഹനം ഗുരുസന്നിധി സംഗീത പുരസ്കാരമാണിത്.

മെയ് 11ന് രാവിലെ 9 മണി മുതൽ ശ്രീരാമ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ത്യാഗരാജ ഘനരാഗ പഞ്ചരത്ന
കീർത്തനാലാപനം. 10 ന് മോഹനം ഗുരുസന്നിധി അംഗങ്ങളുടെ ശ്രീരാമ കീർത്തനാർച്ചന. വൈകീട്ട് 3.30ന് നടക്കുന്ന സാംസ്കാരിക സദസ്സ് വിദ്യാപീഠം ഗോകുലം ഗോശാല പെരിയ ആലക്കോട് വിഷ്ണുപ്രസാദ് ഹെബ്ബാർ ഉദ്ഘാടനവും അവാർഡ് സമർപ്പണവും നടത്തും.  ടി പി ശ്രീനിവാസൻ അധ്യക്ഷനാകും. നാലപ്പാടം പത്മനാഭൻ, ആശംസകൾ നേരും. ടി പി.സോമശേഖരൻ സ്വാഗതവും മനോജ് കുമാർ പയ്യന്നൂർ നന്ദിയും പറയും.  4 മണിക്ക് സംഗീത കച്ചേരി.

വാർത്ത സമ്മേളനത്തിൽ ടി പി ശ്രീനിവാസൻ, പല്ലവ നാരായണൻ ,ടി.നാരായണൻ വാഴക്കോട് ,രാജേഷ് തൃക്കരിപ്പൂർ ,ശാലിനി കമലാക്ഷൻ ,പ്രിതി സി.നായർ ,ബാലാമണി തമ്പാൻ എന്നിവർ സംബന്ധിച്ചു.

Read Previous

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടു

Read Next

കേന്ദ്ര സർവകലാശാല ഹോസ്റ്റൽ മുറിയിൽ ഒഡീഷ സ്വദേശിയായ വിദ്യാർഥിനി മരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73