നീലേശ്വരത്ത് വിവിധ കായിക ഇനങ്ങൾക്കായി ആധുനിക രീതിയിലുള്ള ഇൻഡോർ സ്പോർട്ട്സ് സൗകര്യങ്ങൾ ഒരുക്കണമെന്നും
നീലേശ്വരത്തെ നിർദ്ദിഷ്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ത്വരിതപ്പെടുത്തണമെന്നും നീലേശ്വരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർ.ആർ. സോമനാഥൻ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ആർ. ആർ. സോമനാഥൻ്റെ 13 മത്അനുസ്മരണവും ജനറൽ ബോഡിയുടെ ഉദ്ഘാടനവും കെ. സി. മാനവർമ്മ രാജ നിർവ്വഹിച്ചു.
പുതിയ ഭാരവാഹികളായി ഡോ. വി. സുരേശൻ(മുഖ്യ രക്ഷാധികാരി),
പി കെ വിജയൻ, കെ രവീന്ദ്രൻ(രക്ഷാധികാരികൾ), കെ വിനോദ് കുമാർ (പ്രസിഡന്റ് ), പി ഗോപാലകൃഷ്ണൻ (വൈസ്. പ്രസിഡന്റ് ), പി സുജിത്ത് കുമാർ (സെക്രട്ടറി ), എം മധുസൂദനൻ (ജോ. സെക്രട്ടറി ) വിജയൻ അപ്സര ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു