കാസര്‍കോട് ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഓരോ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ 150 ഹോളി ഫാമിലി എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍ കുമ്പള, കാസര്‍കോട് പോളിങ് സ്റ്റേഷന്‍ 138 കാസര്‍കോട്് ഗവണ്‍മെന്റ് കോളേജ്, ഉദുമയില്‍ പോളിങ് സ്റ്റേഷന്‍ 148 ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കുണ്ടംകുഴി, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ 20 മഹാകവി പി സ്മാരക ഗവ.വി.എച്ച്.എസ്.എസ് വെള്ളിക്കോത്ത്, തൃക്കരിപ്പൂരില്‍ പോളിങ് സ്റ്റേഷന്‍ 45 ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചീമേനി നോര്‍ത്ത് എന്നിവയാണ് വനിതകള്‍ നിയന്ത്രിക്കുന്ന പോളിങ് സ്റ്റേഷനുകള്‍.
അഞ്ച് നിയോജക മണ്ഡലങ്ങളിലും മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് പോളിങ് സ്റ്റേഷന്‍ 23 എസ്.എ.ടി.എച്ച്.എസ് മഞ്ചേശ്വരം, കാസര്‍കോട് പോളിങ് സ്റ്റേഷന്‍ 13, സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്പ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ 1, ഉദുമ മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ 87 ജി.ഡബ്ല്യു.എല്‍.പി.എസ് ബാര, കാഞ്ഞങ്ങാട് പോളിങ് സ്റ്റേഷന്‍ 166 ഗവ. എല്‍.പി സ്‌കൂള്‍ പടന്നക്കാട്, തൃക്കരിപ്പൂരില്‍ പോളിങ് സ്റ്റേഷന്‍ 123 ജി.ഡബ്ല്യു.യു.പി.എസ് കൊടക്കാട് എന്നിവയാണ് ജില്ലയിലെ മാതൃകാ പോളിങ് സ്റ്റേഷനുകള്‍.
തനത് ബൂത്തുകളായി ജില്ലയില്‍ നാല് പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയത്. മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ നമ്പര്‍ 63 വിദ്യാവര്‍ധക എ.യു.പി.എസ് മീയപദവ്, കാസര്‍കോട് മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ 88 കമ്മ്യൂണിറ്റി ഹാള്‍ ഇന്ദുമൂലെ, ഉദുമ മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ 77 ബളവന്തടുക്ക അങ്കണ്‍വാടി, മഞ്ചേശ്വരത്ത് പോളിങ് സ്റ്റേഷന്‍ 160, ഗവ.എല്‍.പി സ്‌കൂള്‍ മാടക്കാല്‍ എന്നിവയാണ് തനത് പോളിങ് സ്റ്റേഷനുകള്‍.
ഭിന്നശേഷിക്കാരായ ജീവനക്കാര്‍ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ 115 ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെര്‍ക്കള, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ 135 ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട് എന്നവയാണ് പോളിങ് സ്റ്റേഷനുകള്‍.
യുവാക്കള്‍ നിയന്ത്രിക്കുന്ന ഒരു പോളിങ് സ്റ്റേഷനാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിങ് സ്റ്റേഷന്‍ 165 ഗവ. വി.എച്ച്.എസ്.എസ് മൊഗ്രാല്‍ ആണ് ജില്ലയിലെ ഏക യുവ പോളിങ് സ്റ്റേഷന്‍.