ചീമേനി തുറന്ന ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ജയിൽ അധികൃതരെ അറിയിച്ചതിനെ ചൊല്ലി സഹ തടവുകാരനെ മർദ്ദിച്ചു.മഞ്ചേശ്വരം പൈവളികയിലെ പികെ അബ്ദുൽ ബഷീർ 36നാണ് സഹതടവുകാരൻ കാസർകോട് സ്വദേശി മഹേഷ് റായിയുടെ മർദ്ദനമേറ്റത്. കഴുത്തിന് പിടിച്ച് മുഖത്ത് അടിക്കുകയായിരുന്നുവത്രെ. സംഭവത്തിൽ മഹേഷ് റായിക്കെതിരെ ചീമേനി പോലീസ് കേസെടുത്തു. ജയിൽ അധികൃതർ നടത്തിയ പരിശോധനയിൽ ബി ബ്ലോക്കിന് സമീപം വെച്ച് ഒരു മൊബൈൽ കണ്ടെടുത്തു.ഇതിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ രാജേഷിന്റെ പരാതി ചീമേനി പോലീസ് മറ്റൊരു കേസും ചാർജ് ചെയ്തു