ഭർതൃ വീട്ടിൽ നിന്നും കാണാതായ കരിവെള്ളൂർ തെരുവിലെ യുവതിയെയും ഒന്നര വയസുള്ള കുട്ടിയെയും കണ്ടെത്തി. കരിവെള്ളൂരിലെ പി.വി.അനീഷിൻ്റെ ഭാര്യ കാസർകോട് കീഴൂരിലെ അനിത (42), ഒന്നര വയസുള്ള മകൻ അനയ് എന്നിവരെയാണ് കാസർകോട് വനിത പോലീസ് കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്കാണ് ഇരുവരെയും കാണാതായത്. ഭർത്താവ് അനീഷ് പയ്യന്നൂർ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇവരെ കണ്ടെത്തിയത്.