
പരപ്പ:ബളാല്‍ മരുതും കുളത്തു നിന്നും കാണാതായ 50 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതുംകുളത്തെ ബാലനെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. പൈപ്പിൽ വെള്ളമിടാൻ വേണ്ടി മലമുകളിലേക്ക് പേയബാലൻ തിരിച്ചു വന്നില്ല. വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി. അന്വേഷണം നടത്തി വരുന്നതിനിടയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.